രുചി വൈവിധ്യങ്ങളൊരുക്കി കാസര്‍കോട്ട് 'ഫുഡ് ഫെസ്റ്റ്'
Jul 9, 2013, 18:24 IST
കാസര്‍കോട്: നാവില്‍ കൊതിയൂറുന്ന രുചി വൈഭവങ്ങളുടെ വൈവിധ്യവുമായി കാസര്‍കോട് ഫുഡ്‌ഫെസ്റ്റ് അരങ്ങേറി. കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ നടന്നുവരുന്ന ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിനോടനുബന്ധിച്ചാണ് കാസര്‍കോട് സി.ഐ.ഐ.ടി കമ്പ്യൂട്ടര്‍ സെന്ററില്‍ ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചത്.
കാസര്‍കോടിന്റെ തനതു രുചികളും മലബാറിന്റെ മസാലപ്പെരുമകളും നോര്‍ത്ത് ഇന്ത്യന്‍ചൈനീസ് വിഭവങ്ങളും ഒന്നിനൊന്ന് മികവില്‍ മത്സരിച്ചപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും പുതിയൊരു അനുഭവമായി. 15 അംഗങ്ങളടങ്ങുന്ന 11 ടീമുകളായാണ് വിവിധ വിഭാഗങ്ങളില്‍ മത്സരം നടന്നത്.
ചിക്കന്‍, മത്സ്യം, പച്ചക്കറി, ബ്രഡ്, സ്‌നാക്കസ്, ജ്യൂസ്, ഡെസേര്‍ട്ട്, പഴങ്ങള്‍, മുട്ട തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് ഒരുക്കിയത്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, ചിക്കന്‍ കട്‌സ്്, ക്രിസ്പി ചിക്കന്‍, ചിക്കന്‍ പാക്ക്, ചിക്കന്‍ മസാല, ചെമ്മീന്‍ പത്തിരി, ചെമ്മീന്‍ ബിരിയാണി, ഫിഷ് കടായി, ചെമ്മീന്‍ മസാല, ബംബ്രാണി, ഫിഷ് റോസ്റ്റ്, മീന്‍ പൊള്ളിച്ചത്, ഞണ്ട് െ്രെഫ, ബിസ്‌ക്കറ്റ് പുഡ്ഡിംഗ്, ഗുലാബ് ജാം, കാരറ്റ് ഗല്‍സ, ഉന്നക്കായ, പാല്‍പ്പായസം, സിറോട്ട, വെള്ളയപ്പം, ഉപ്പുമാവ്, സീറ, ബനാന ഷോപ്പി, ഈത്തപ്പഴം ബേക്കിംഗ് തുടങ്ങി 200 ഓളം വിഭവങ്ങളാണ് മത്സരത്തില്‍ ഒരുക്കിയത്.
വീട്ടമ്മമാര്‍ മുതല്‍ എം.ടെക് ബിരുദധാരികള്‍ ഉള്‍പെടെ 220 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. സ്‌റ്റൈപ്പെന്‍ഡോട് കൂടിയ പഠനത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോട് കൂടിയ കെ.ഐ.ടി.എസ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഒമാന്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഷെഫ് ആയി പ്രവര്‍ത്തിച്ച മഞ്ചുനാഥാണ് ഇവിടുത്തെ അധ്യാപകന്‍. ഒപ്പം തലശ്ശേരി സ്വദേശിയായ സുര്‍ജിത്തുമുണ്ട്.
സിദ്ദീഖ് സന്തോഷ് നഗറാണ് കാസര്‍കോട് ആദ്യമായി സംഘടപ്പിച്ച ഈ കോഴ്‌സിന്റെ കോഓര്‍ഡിനേറ്റര്‍.
Keywords : Food Fest, Kasaragod, Food, Festival, Kerala, Tourism Department, Kasargod CIIT Center, Malabar, Chicken, Fish, Vegetable, Snacks, Egg, Thalassery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Photos: Zubair Pallickal