city-gold-ad-for-blogger

ഫോക്‌ലോര്‍ ക്ലബ്ബുകളുടെ ജില്ലാ തല ഉദ്ഘാടനം 20 ന് മൊഗ്രാല്‍ പുത്തൂരില്‍

കാസര്‍കോട്: (www.kasargodvartha.com 12/08/2015) കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളിലെ ഫോക്‌ലോര്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 20 നടക്കും. മൊഗ്രാല്‍പുത്തുര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫോക്‌ലോര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാടന്‍ കലാ സെമിനാര്‍, നാടന്‍ കലകളായ കളരിപ്പയറ്റ്, കോല്‍ക്കളി, നാട്ടറിവു പാട്ടുകള്‍ എന്നിവ അവതരിപ്പിക്കും.

മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. അബ്ദുല്‍ ഹമീദ്, കെ. ബാലകൃഷ്ണന്‍, മാഹിന്‍ കുന്നില്‍, പി.എസ്. ഇല്യാസ്, ഹനീഫ് കോട്ടക്കുന്ന്, അബ്ദുല്‍ സത്താര്‍, ജാവിര്‍ കുളങ്ങര, എ.കെ കരീം, അബ്ദുല്‍ റഹീം, എ. ഗിരീഷ് ബാബു ,പി.കെ സരോജിനി, എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: പി.ബി അബ്ദുര്‍ റഹ് മാന്‍ (ചെയര്‍മാന്‍), ഇ.കെ ഷൈനി (വര്‍ക്കിങ്ങ് ചെയര്‍മാന്‍), കെ. അബ്ദുല്‍ ഹമീദ് (ജനറല്‍ കണ്‍വീനര്‍) പി.എ ഗിരീഷ് ബാബു, പി.കെ സരോജിനി (കണ്‍വീനര്‍മാര്‍).

ഫോക്‌ലോര്‍ ക്ലബ്ബുകളുടെ ജില്ലാ തല ഉദ്ഘാടനം 20 ന് മൊഗ്രാല്‍ പുത്തൂരില്‍


Keywords : Kasaragod, Kerala, Mogral Puthur, School, Students, Club, Folklor Club. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia