ഓണത്തെ വരവേല്‍ക്കാന്‍ അത്തമെത്തി
Sep 7, 2013, 11:57 IST
കാസര്‍കോട്: സമ്പല്‍ സമൃദ്ധിയുടെ നല്ല നാളിന്റെ ഓര്‍മകളുണര്‍ത്തി ഓണത്തെ വരവേല്‍ക്കാന്‍ അത്തമെത്തി. ജാതി മത ഭേദമന്യേ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണാഘോഷത്തിന് തയ്യാറെടുത്തുകഴിഞ്ഞു. വീടുകളില്‍ ശനിയാഴ്ച തൊട്ട് തിരുവോണം വരെ പൂക്കളം ഒരുക്കും.
കള്ളവും ചതിയുമില്ലാത്ത കഴിഞ്ഞുപോയ നല്ലനാളിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ് മലയാളികള്‍ക്ക് ഓണാഘോഷം. കാണംവിറ്റും ഓണം ഉണ്ണമെന്നാണ് പഴഞ്ചൊല്ല്. പൂക്കളം ഒരുക്കുന്നതിന് കുട്ടികളാണ് സജീവമായി രംഗത്തുള്ളത്. വയലേലകളിലും തൊടികളിലും പാറപ്പുറത്തും പൂകൊട്ടയുമായി പൂവിറുക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
കാക്കപൂ, തുമ്പപ്പൂ, കൃഷ്ണപ്പൂ, ചെത്തിപ്പൂ, മുല്ലപ്പൂ, ചെമ്പരത്തി, ആമ്പല്‍പൂ, താമര, ജമന്തി, കാശിത്തുമ്പ, വാടാര്‍മല്ലി, കൈതപ്പൂവ്, റോസ് തുടങ്ങിയ പൂവുകളാണ് പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്നത്. വയലേലകളും മറ്റും ഇല്ലാതായതോടെ പൂക്കള്‍ക്ക് കടുത്ത ക്ഷാമമാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ആവശ്യമുള്ള പൂക്കള്‍ എത്തുന്നത്.
ഓണക്കോടിയെടുക്കാനും ഓണസന്ധ്യ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. വിവിധ ക്ലബ്ബുകളുടേയും സാംസ്‌ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും പൂക്കളമത്സരമാണ് എല്ലായിടത്തും ശ്രദ്ധേയമായ പരിപാടി. മാവേലി തമ്പുരാനെ എഴുന്നള്ളിക്കുന്ന പരിപാടികളും ഉണ്ടാകും. നഗരങ്ങളില്‍ ഓണസന്ധ്യ ഉണ്ടാക്കുന്ന പ്രത്യേക കാറ്ററിംഗ് വിഭാഗവും സജീവമായി.
Photos: Niyas Chemnad
Keywords: Flower, Kasaragod, Onam-celebration, Flowers for Onam celebration, Kerala, Atham, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.