city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാ­നസിക രോ­ഗി­യു­ടെ പ­രാ­ക്ര­മ­ത്തില്‍ പൂ­ക്ക­ട ഉ­ട­മ­യ്­ക്ക് പ­രിക്ക്

മാ­നസിക രോ­ഗി­യു­ടെ പ­രാ­ക്ര­മ­ത്തില്‍ പൂ­ക്ക­ട ഉ­ട­മ­യ്­ക്ക് പ­രിക്ക് കാസര്‍­കോട്: മാ­ന­സിക രോ­ഗിയാ­യ യു­വാ­വി­ന്റെ പ­രാ­ക്ര­മ­ത്തില്‍ പൂ­ക്ക­ട ഉ­ട­മ­യ്­ക്ക് പ­രി­ക്കേറ്റു. ചൊ­വ്വാഴ്­ച രാ­വി­ലെ 10 മ­ണി­യോ­ടെ പ­ഴ­യ ബ­സ് സ്റ്റാന്‍­ഡ് ട്രാ­ഫി­ക് സര്‍­ക്കി­ളി­നു സ­മീ­പ­മാ­ണ് മാ­ന­സിക രോ­ഗിയാ­യ യു­വാ­വ് പ­രാ­ക്ര­മം ന­ട­ത്തി­യ­ത്.

ക­ല്ലെ­റി­ഞ്ഞും തൊ­ട്ട­ടു­ത്ത ക­ട­യി­ലെ സോ­ഡാ കു­പ്പി­യെ­റിഞ്ഞും യു­വാ­വ് ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടിച്ചു. രാ­വി­ലെ പത്രം വാ­ങ്ങി ക­ട­യി­ലേ­ക്ക് സ്­കൂ­ട്ട­റില്‍ വ­രു­മ്പോ­ഴാ­ണ് പൂ­ക്ക­ട­യു­ടമയാ­യ ഉ­സ്­മാ­ന് ക­ല്ലേ­റ് കൊ­ണ്ടത്. തൊ­ട്ട­ടു­ത്ത ക­ട­കള്‍­ക്ക് നേ­രേ­യും പ­ള്ളി­ക്ക് നേ­രേ­യും യു­വാ­വ് സോ­ഡാ­കു­പ്പി­യെ­റിഞ്ഞു. റെ­യില്‍­വേ സ്റ്റേ­ഷ­നില്‍ നി­ന്നും തീവ­ണ്ടി ഇ­റ­ങ്ങി വ­രി­ക­യാ­യി­രു­ന്ന യാ­ത്ര­ക്കാ­രും ആ­ക്ര­മ­ത്തെ തു­ടര്‍ന്ന് ചി­തറി­യോ­ടി.

ട്രാ­ഫി­ക് സര്‍­ക്കി­ളി­നു സ­മീപ­ത്തെ പൂ­ക്ക­ട­യി­ലേ­ക്ക് വ­രി­ക­യാ­യി­രു­ന്ന ക­ട­യു­ട­മ ഉ­സ്­മാ­ന് വ­യ­റി­നാ­ണ് ക­ല്ലേ­റ് കൊ­ണ്ട­ത്. ഉ­സ്­മാ­ന്റെ ഒ­രു ക­ണ്ണി­ന് ഒ­രാഴ്­ച മു­മ്പ് ശസ്­ത്ര­ക്രി­യ ന­ട­ത്തി­യി­രുന്നു. മാ­നസിക രോ­ഗി­യു­ടെ അ­ക്ര­മ­ണ­ത്തില്‍ ശ­സ്­ത്ര­ക്രിയ ന­ടത്തി­യ ക­ണ്ണി­ന് ഏ­റ് കൊ­ണ്ടേ­ങ്കിലും ഭാ­ഗ്യം­ കൊ­ണ്ടാ­ണ് വന്‍ അ­പക­ടം ഒ­ഴിവാ­യ­ത്.

മാ­ന­സി­ക­രോ­ഗി­ അ­ക്രമ­ം ന­ട­ത്തു­ന്ന വിവ­രം പോ­ലീ­സില്‍ അ­റി­യി­ച്ചെ­ങ്കിലും ബൈ­ക്കില്‍ ര­ണ്ട് പോ­ലീ­സ­ു­കാര്‍ വ­രി­ക­യും കുറ­ച്ച് നേ­രം സം­ഭ­വ­സ്ഥല­ത്ത് ക­റ­ങ്ങി­യ­ശേ­ഷം പോ­ലീ­സു­കാര്‍ തി­രിച്ചു­പോയി. യു­വാ­വ് പി­ന്നീ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് ഭാ­ഗ­ത്തേ­ക്ക് ര­ക്ഷ­പ്പെട്ടു. നേ­രത്തേ ഈ യു­വാ­വി­നെ ത­ള­ങ്ക­ര­യി­ലെ യു­വാ­ക്കള്‍ മു­ടി വെ­ട്ടിച്ച് കു­ളി­പ്പി­ച്ച് നല്ല വ­സ്­ത്ര­മ­ണി­യി­പ്പി­ച്ച് വി­ട്ട­താ­യി­രുന്നു. യു­വാ­വ് നേര­ത്തേ ഒ­രു കൊ­ല­ക്കേ­സിലും പ്ര­തി­യാ­യി­രു­ന്ന­താ­യി നാ­ട്ടു­കാര്‍ പ­റ­യുന്നു. ഇ­തി­ന് മുമ്പും യു­വാ­വ് ഇ­ത്ത­ര­ത്തില്‍ പൊ­തു­ജ­നങ്ങ­ളെ ശ­ല്യ­പ്പെ­ടു­ത്തു­ന്ന രീ­തി­യില്‍ അ­ക്ര­മം അ­ഴി­ച്ചു­വി­ട്ടി­രുന്നു.


Keywords: Kasaragod, Attack, Stone pelting, Mad Man, Flower Shop Owner       

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia