ഫ്‌ളോര്‍ മില്ലിലെ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jun 25, 2015, 16:45 IST
കുമ്പള: (www.kasargodvartha.com 25/06/2015) ഫ്‌ളോര്‍ മില്ലിലെ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ചു. കുമ്പള സി.എച്ച്.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ. മുഹമ്മദിന്റെ ഉടമസ്ഥതിയുള്ള റൈസ് ആന്‍ഡ് ഫ്‌ളോര്‍ മില്ലിന്റെ മീറ്ററാണ് പൊട്ടിത്തെറിച്ചത്.
തകരാറിലായിരുന്ന മീറ്റര്‍ ശരിയാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഇലക്ട്രിസിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പകരം മാറ്റി വെക്കാന്‍ മീറ്ററില്ലാത്തതിനാല്‍ തകരാറിലുള്ള മീറ്റര്‍ ശരിയാക്കി അധികൃതര്‍ മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ മീറ്റര്‍ വീണ്ടും കത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വിവരം ഇലക്ട്രിസിറ്റി ഓഫീസില്‍ അറിയിക്കുകയായിരുന്നു.
ഇതിനിടയില്‍ മുഹമ്മദിന്റെ മകന്‍ മുനീര്‍ തൊട്ടടുത്തുള്ള ഫ്യൂസ് സാഹസികമായി ഊരിമാറ്റിയതിനാലാണ് മില്ലില്‍ തീപിടിക്കുന്നത് ഒഴിവായത്. ഇതിനിടയില്‍ അധികൃതര്‍ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.
Keywords: Kasaragod, Kerala, Kumbala, Electricity, Floor mill, Floor mill's electricity meter blasted, Indiagate.
Advertisement: