തളങ്കരയില്‍ ഫ്ലക്‌സ് ബോര്‍ഡുകളും പതാകകളും നശിപ്പിച്ചു
Feb 25, 2015, 13:14 IST
തളങ്കര: (www.kasargodvartha.com 25/02/2015) തളങ്കരയില്‍ ഫള്ക്‌സ് ബോര്‍ഡുകളും പതാകകളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഫ്ലക്‌സ് ബോര്‍ഡും, എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ദീനാറില്‍ സ്ഥാപിച്ച പതാകകളുമാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പതാകകള്‍ കാണാതായിരുന്നു. പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് അവ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നും ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു.

Keywords: SKSSF, Flex Boar, Flag, Fire, Thalangara, Kasaragod, Malayalam News, Flex boards and flags spoiled.