city-gold-ad-for-blogger

ഇനിയും മുടക്കാന്‍ നിന്നാല്‍ വീടുകയറി തല്ലും; വിവാഹം മുടക്കികള്‍ക്കെതിരെ പടന്നക്കാട്ട് ഫ്ലക്‌സ് ബോര്‍ഡുകള്‍

പടന്നക്കാട്: (www.kasargodvartha.com 24/02/2015) വിവാഹം മുടക്കികള്‍ക്കെതിരെ പടന്നക്കാട്ട് ഫ്ലക്‌സ് ബോര്‍ഡുകള്‍. വിവാഹം മുടക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാപകമായി ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രദേശത്ത് വിവാഹം മുടക്കികളുടെ ശല്യം സമീപകാലത്തായി വര്‍ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാരെ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. വിവാഹം മുടക്കുന്നവരെ വീടുകയറി തല്ലുമെന്നും ഫ്ലക്‌സ് ബോര്‍ഡിലുണ്ട്.

ഇനിയും മുടക്കാന്‍ നിന്നാല്‍ വീടുകയറി തല്ലും; വിവാഹം മുടക്കികള്‍ക്കെതിരെ പടന്നക്കാട്ട് ഫ്ലക്‌സ് ബോര്‍ഡുകള്‍
നാട്ടിലേക്ക് വിവാഹാലോചനയുമായി വരുന്നവരെ കള്ളക്കഥകളും മറ്റും പറഞ്ഞുമാണ് ചിലര്‍ ഹരം കൊള്ളുന്നത്. ഇത്തരത്തില്‍ ഒരുപാട് യുവതീ, യുവാക്കളുടെ വിവാഹം മുടങ്ങിയതായി നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മറ്റു നിരവധി സ്ഥലങ്ങളിലും ഇതിന് മുമ്പ് ഇത്തരത്തില്‍ സമാനമായ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Padannakad, Flex board, Wedding days. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia