ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയുടെ പേരില്‍ ബോര്‍ഡ്; പോലീസ് നീക്കി
Apr 6, 2013, 21:11 IST
കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്ര ഉത്സവ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് പോലീസ് നീക്കി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചതഗുഡെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഉത്സവ സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.
കവാടത്തില്‍ എസ്.കെ ബോയ്‌സ് ആന്റ് നാഥുറാം ഗോഡ്‌സെ ശാഖ എന്നാണ് എഴുതിയിട്ടുള്ളത്. നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9.30 മണിയോടെ സ്ഥലത്തെത്തിയ പോലീസ് ഫ്ളക്‌സ് ബോര്‍ഡില്‍ നഥുറാം ഗോഡ്‌സെ എന്നെഴുതിയ ഭാഗം മാത്രം കീറിയെടുത്ത് കൊണ്ടു പോവുകയായിരുന്നു.
ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ചതിനെ കുറിച്ച് രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നാണ് സൂചന.
Keywords: Flex Board, Police, Temple Fest, Protest, RSS, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.