city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും മാറ്റും: കളക്ടര്‍

കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും മാറ്റും:  കളക്ടര്‍
കാസര്‍കോട്: ജില്ലയില്‍ സാമുദായിക-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പൊതുസ്ഥലങ്ങളിലെ കൊടിതോരരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ ഓഗസ്റ്റ് 9-നകം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്-കെട്ടിടങ്ങള്‍-ദേശീയപാത വിഭാഗങ്ങള്‍, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ അതാത് വകുപ്പിന്റെ സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യേണ്ടതാണ്. ഇവ നീക്കം ചെയ്യാനായി ഓരോ വകുപ്പുകളും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. കൂടാതെ ഇവര്‍ക്കാവശ്യമായ പോലീസ് സഹായവും ലഭ്യമാക്കും.

തദ്ദേശ ഭരണ പ്രദേശത്ത് അനധികൃതമായി നിര്‍മ്മിക്കപ്പെട്ട താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ നീക്കം ചെയ്ത് എല്ലാ പ്രദേശത്തും ഒരേ മാതൃകയിലുള്ള ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ പണിയാനും നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികളും, മതസംഘടനകളും പൊതുസ്ഥലങ്ങള്‍ കയ്യേറി വ്യാപകമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ട് രാഷ്ട്രീയ-സാമുദായിക തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇത് ക്രമസമാധാനനില തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്. കാസറര്‍കോട്ട് ചെറിയ പ്രശ്‌നങ്ങള്‍ പോലും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതിനാല്‍ ഇതിനെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കിയത്.

Keywords:  Flex board, Flags, Remove, Collector V.N. Jithendran, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia