city-gold-ad-for-blogger

ബസ് സ്റ്റാന്‍ഡില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ വീട്ടമ്മ തല്ലിയോടിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 23/03/2016) തിരക്കേറിയ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിന് നടുവില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ഗതാഗത തടസം സൃഷ്ടിച്ച വിദ്യാര്‍ത്ഥികളെ യാത്രക്കാരിയായ വീട്ടമ്മ കൈകാര്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് കോറോത്തെ ഒരു കോളജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ഏറെ തിരക്കേറിയ സമയത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

ഇത് ബസുകള്‍ക്ക് ഗതാഗത തടസമുണ്ടായതോടെ അവിടുന്ന് അല്‍പം മാറാന്‍ ബസ് ജീവനക്കാരും ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവരും ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടികള്‍ കൂട്ടാക്കിയില്ല. ഇതോടെ ബസ് സ്റ്റാന്‍ഡില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടയില്‍ പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മ ബസില്‍ നിന്നിറങ്ങി വിദ്യാര്‍ത്ഥികളോട് ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ പരിപാടി തുടങ്ങുന്നതിനിടെയാണ് യാത്രക്കാരിയായ സ്ത്രീ സിനിമാ സ്റ്റൈലില്‍ പരിപാടിയിലെ കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചത്. ഇതോടെ കുട്ടികള്‍ ചിതറിയോടി.

അതിനിടെ പോലീസും സംഭവ സ്ഥലത്തെത്തി. ബസ് ജീവനക്കാരും, ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവരും വീട്ടമ്മയുടെ പ്രതിഷേധത്തെ ന്യായീകരിച്ചു. കോളജില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

ബസ് സ്റ്റാന്‍ഡില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ വീട്ടമ്മ തല്ലിയോടിച്ചു


Keywords : Payyannur, Students, House, Bus, Kasaragod, Flash Mob.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia