city-gold-ad-for-blogger

'ഫ്‌ളാഷ് മോബ് 'കണ്ട് നാട്ടുകാര്‍ ആദ്യം അമ്പരുന്നു; പിന്നെ ചുവടുവെച്ചു

'ഫ്‌ളാഷ് മോബ് 'കണ്ട് നാട്ടുകാര്‍ ആദ്യം അമ്പരുന്നു; പിന്നെ ചുവടുവെച്ചു
Flash Mob dance at Kasargod, near Big Bazar
കാസര്‍കോട്: നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പെട്ടെന്ന് ഒരു സംഘം ആളുകള്‍ പാട്ടുകള്‍ക്കനുസരിച്ച് ചുവടുവെയ്ക്കുന്നു. ഇതുകണ്ട് നഗരത്തില്‍ തടിച്ചുകൂടിയവര്‍ അമ്പരന്നു. ജനങ്ങളുടെ അമ്പരപ്പിലും അവര്‍ നൃത്തം തുടര്‍ന്നു. ഒടുവില്‍ ആദ്യം പകച്ചു മാറി നിന്നവരും അവരുടെ കൂടെ ചുവടുവെച്ചു.

 എല്‍ബിഎസ് കോളജ് ഓഫ് എഞ്ചിനിയറിംഗ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന മെക്കാത്തലോണ്‍ എന്ന ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് ബിഗ്ബസാറിന്റെ മുമ്പിലാണ് 'ഫ്‌ളാഷ് മോബ് ' നടത്തിയത്. ഉത്തര മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടി നടക്കുന്നത്. ജനുവരി 27 മുതല്‍ 30 വരെ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ടെക്‌നിക്കല്‍ ഫെസ്റ്റ് നടക്കുന്നത്.

വിദേശ രാജ്യങ്ങളിലാണ് 'ഫ്‌ളാഷ് മോബ് ' എന്ന ഈ പരിപാടി തുടങ്ങിയത്. ഇന്ത്യയിലെ മുംബൈയിലാണ് ആദ്യമായി 'ഫ്‌ളാഷ് മോബ് ' നടന്നത്. ഈ അടുത്ത കാലത്താണ് ഇത് കേരളത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം ആസ്പദമാക്കി വിവിധ നഗരങ്ങളില്‍ 'ഫ്‌ളാഷ് മോബ് ' അരങ്ങേറിയത്.

Keywords: Kasaragod, LBS-College, Flash Mob Dance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia