Drug Seizure | കാസർകോട്ട് സ്പെഷ്യൽ സ്ക്വാഡിൻ്റെ മിന്നൽ പരിശോധന; ഹാഷിഷുമായി യുവാവ് അറസ്റ്റിൽ

● തളങ്കര സ്വദേശിയാണ് അറസ്റ്റിലായത്.
● പുലർച്ചെയായിരുന്നു സ്പെഷ്യൽ സ്ക്വാഡിൻ്റെ പരിശോധന.
● സംഭവത്തിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കാസർകോട്: (KasargodVartha) എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തളങ്കര സ്വദേശി അബ്ദുൽ റിയാസ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാം ഹാഷിഷ് കണ്ടെടുത്തു.
സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് പ്രശോഭും സംഘവും തളങ്കര ഭാഗത്ത് വ്യാഴാഴ്ച പുലർച്ചെ 12.05 ഓടെ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. സംഭവത്തിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ പ്രമോദ് കുമാർ, സുരേഷ് സി കെ വി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർ സോനു സെബാസ്റ്റ്യൻ, വനിത സിഇഒ അശ്വതി എന്നിവരും ഉണ്ടായിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A youth was arrested with five grams of hashish during a flash inspection by the Excise Enforcement Anti-Narcotic Special Squad in the Thalangara area under the Kasaragod Police Station limits. The arrested individual is Abdul Riyas (40), a local resident. A case has been registered against him.
#Kasaragod #DrugBust #HashishSeizure #ExciseRaid #NarcoticsControl #KeralaNews