ദേശീയ പാതയിലെ കൊടിതോരണങ്ങള്‍ മാറ്റണം
Aug 7, 2012, 17:39 IST
കാസര്‍കോട്: ജില്ലാതല സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനപ്രകാരം നാഷണല്‍ ഹൈവേയുടെ പരിധിയിലുള്ള തലപ്പാടി മുതല്‍ കാലിക്കടവ് വരെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൊടി തോരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡ്, പരസ്യങ്ങള്‍, പെയിന്റിംഗ് മുതലായവ അടിയന്തിരമായി എടുത്തുമാറ്റണമെന്ന് ദേശീയപാത അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യാത്ത പക്ഷം അധികൃതര്‍തന്നെ നീക്കം ചെയ്യും. ഇതുമൂലം ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വകുപ്പ് ഉത്തരവാദിയല്ല എന്നും അറിയിച്ചിട്ടുണ്ട്.
Keywords: Flex board, Flags, Remove, NH, Kasaragod