Achievement | ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ 2 കൊച്ചുമിടുക്കികൾ; അലീഫ ഫാത്വിമയ്ക്കും റാബിയ ഇശ് വ മെഹ്‌റിനും അപൂർവ നേട്ടം

● റാബിയ ഇശ് വ മെഹ്‌റിന് രണ്ട് വയസും ഒമ്പത് മാസവുമാണ് പ്രായം.
● കൊച്ചു പ്രായത്തിൽ തന്നെ മികച്ച ഓർമ്മശക്തിയാണ് ഇരുവരും പ്രകടിപ്പിച്ചത്.
കാസർകോട്: (KasargodVartha) ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ (IBR) ഇടം നേടി കാസർകോട്ടെ രണ്ട് കൊച്ചുമിടുക്കികൾ അഭിമാനമായി. തെരുവത്ത് ഹാശിം സ്ട്രീറ്റിലെ ഫൈസൽ - ആഇശത് റിസ്‌വാന ദമ്പതികളുടെ മകളും ശാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിലെ കെജി വൺ വിദ്യാർഥിനിയുമായ അലീഫ ഫാത്വിമ ബിൻത് ഫൈസലും, ചെർക്കള സിറ്റിസൺ നഗറിലെ മുഹമ്മദ് ഇഖ്ബാൽ - അശ്ഫാന പെരിയടുക്ക ദമ്പതികളുടെ മകൾ റാബിയ ഇശ് വ മെഹ്‌റിനുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
25 പഴങ്ങൾ, 25 പച്ചക്കറികൾ, 25 ലോഗോകൾ, 46 ജീവജാലങ്ങൾ, 27 വാഹനങ്ങൾ എന്നിവയുടെ പേരുകൾ തിരിച്ചറിയുകയും ഓർത്തെടുക്കുകയും ഒന്നു മുതൽ 50 വരെ എണ്ണുകയും 32 ചതുരംഗ കഷണങ്ങൾ ചെസ് ബോർഡിൽ അടുക്കുകയും ചെയ്ത അലീഫയുടെ കഴിവാണ് റെകോർഡിന് അർഹമായത്. 2024 ഡിസംബർ 27-ന് അലീഫ ഈ നേട്ടം കൈവരിക്കുമ്പോൾ അഞ്ചു വയസും രണ്ടു മാസവുമായിരുന്നു പ്രായം.
ദുബൈയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് പിതാവ് ഫൈസൽ. അജ്മൽ അബ്ദുൽ സത്താർ, ഹംദാൻ ഇബ്ൻ ഫൈസൽ, ഹയ നഹ്സ എന്നിവർ സഹോദരങ്ങളാണ്. മുൻ സിവിൽ സപ്ലൈ ഓഫീസർ എ എം അബ്ദുൽ സത്താർ - ആഇശ ദമ്പതികളുടെയും തൊട്ടിൽ ആമൂ മൊയ്‌ദീൻ - നൂറുന്നിസ ദമ്പതികളുടെയും പേരമകളാണ് അലീഫ.
വെറും രണ്ട് വയസും ഒമ്പത് മാസവും പ്രായമുള്ളപ്പോൾ 16 മൃഗങ്ങൾ, മൂന്ന് ഫർണിച്ചർ ഇനങ്ങൾ, മൂന്ന് സ്റ്റേഷനറി ഇനങ്ങൾ, ആറ് വസ്ത്രങ്ങൾ, നാല് വാഹനങ്ങൾ, ആറ് പച്ചക്കറികൾ, അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ, എട്ട് ശരീരഭാഗങ്ങൾ, ആറ് പഴങ്ങൾ, ഒമ്പത് ഭക്ഷ്യവസ്തുക്കൾ, 18 വീട്ടുപകരണങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞും അവയുടെ പേരുകൾ കൃത്യമായി പറഞ്ഞുമാണ് റാബിയ ഇശ് വ മെഹ്‌റിൻ റെകോർഡ് കുറിച്ചത്.
കുഞ്ഞു പ്രായത്തിൽ തന്നെ അത്ഭുതപ്പെടുത്തുന്ന ഓർമശക്തിയും തിരിച്ചറിയൽ ശേഷിയുമാണ് ഇരുവരും പ്രകടിപ്പിച്ചത്. നേട്ടത്തിന് പിന്നിൽ ഇരുവർക്കും കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് കരുത്തായത്.
ഈ വാർത്ത ഷെയർ ചെയ്യാൻ മറക്കല്ലേ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Five-year-old Aleefa Fathima from Kasaragod has entered the India Book of Records for her exceptional memory and learning abilities, recognizing fruits, vegetables, logos, animals, vehicles, counting, and arranging chess pieces.
#IndiaBookofRecords #ChildProdigy #AleefaFathima #Kasaragod #Achievement #Talent