കൊല്ലൂര്‍ ക്ഷേത്രത്തില്‍ അലങ്കാര വിളക്ക് തകര്‍ന്നുവീണ് കാസര്‍കോട്ടെ അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്
Oct 9, 2016, 23:29 IST
കുന്താപുരം: (www.kasargodvartha.com 09/10/2016) നവരാത്രി ആഘോഷം നടന്നുവരുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അലങ്കാര വിളക്ക് തകര്‍ന്നു വീണ് കാസര്‍കോട്ടെ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ചിപ്പി (27), കിരണ്‍ കമല്‍ (20), ഹര്‍ഷ (22), ശില്‍പ (25), രമ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നതിനിടെ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാര വിളക്ക് തകര്‍ന്ന് ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കുന്താപൂരിലെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ ചന്ദ്രഗിരി ഭാഗത്ത് നിന്നുള്ളവരാണെന്നാണ് വിവരം.
15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് നവരാത്രി ആഘോഷിക്കാനായി ഇവര്‍ കൊല്ലൂരിലെത്തിയത്. സംഭവത്തില്‍ കൊല്ലൂര്‍ പോലീസ് കേസെടുത്തു.
Keywords : Kundapur, Temple fest, Kasaragod, Injured, Hospital, Visit, Kollur Mookambika Temple, Five women injured as decoration lights fall at Kollur temple.