city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ മുന്നൂറ് മീറ്ററിനുള്ളില്‍ അഞ്ച് ചതിക്കുഴികള്‍; വാഹന യാത്രക്കാരുടെ ജീവന്‍ തുലാസില്‍

കാസര്‍കോട്: (www.kasargodvartha.com 14.06.2021) നഗരത്തില്‍ മുന്നൂറ് മീറ്ററിനുള്ളില്‍ അഞ്ച് ചതിക്കുഴികള്‍. ഇത് വലിയ അപകടങ്ങളിലേക്കാണ് വഴിതുറക്കുന്നത്. യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. റോഡിലെ വലിയ കുഴികള്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് കാരണം രാത്രി സമയങ്ങളില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരില്ല. അടുത്തെത്തുമ്പോഴാണ് കുഴികള്‍ ശ്രദ്ധയില്‍പ്പെടുന്നതെന്ന് വാഹനയാത്രക്കാര്‍ പറയുന്നു.

നഗരത്തില്‍ മുന്നൂറ് മീറ്ററിനുള്ളില്‍ അഞ്ച് ചതിക്കുഴികള്‍; വാഹന യാത്രക്കാരുടെ ജീവന്‍ തുലാസില്‍

പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കണമെന്നാണ് അപകട മുനമ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മഴക്കാലമായതോടെ റോഡുകളില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ചന്ദ്രഗിരി ജംഗ്ഷനില്‍ അഥവാ പഴയ പ്രസ് ക്ലബ് ജങ്ക്ഷനില്‍ രണ്ട് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളുടെ ആഴം വളരെ വലുതാണ്. ഇവിടെ നിന്ന് ചന്ദ്രഗിരി പാലത്തിലേക്ക് പോകുന്ന റോഡില്‍ അപകടക്കെണി കെ എസ് ടി പി റോഡ് നിര്‍മാണം തൊട്ടുള്ളതാണ്. ഇവിടെയാണ് മൂന്നാമത്തെ വലിയ കുഴിയുള്ളത്. മണ്ണിടിടിച്ചിലും ശരിയാംവണ്ണം ഓവുചാലില്ലാത്തതും ഈ ഭാഗത്ത് റോഡ് തകരാന്‍ പ്രധാന കാരണമാണ്. അപകടങ്ങളും കുഴിയില്‍ വീണ് വാഹനങ്ങള്‍ കേടാകുന്ന സംഭവങ്ങളും ഇവിടെ പതിവാണ്. നീണ്ട മുറവിളികള്‍ക്ക് ശേഷം റോഡ് നന്നാക്കുന്നമുറയ്ക്ക് കാലവര്‍ഷത്തുന്നതോടെ തുടക്കത്തില്‍ തന്നെ ചെറു കുഴികളും പിന്നെ പാതാളക്കുഴികളും രൂപപ്പെടുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളിന് സമീപവും രണ്ട് കുഴികളുണ്ട്. മഴക്ക് മുന്‍പ് റോഡുകള്‍ ഈ ഭാഗങ്ങളില്‍ ടാര്‍ ചെയ്തിരുന്നുവെങ്കിലും കഴികള്‍ക്ക് പരിഹാരമുണ്ടായില്ല. ഇപ്പോള്‍ ലോക്ഡൗണായതിനാല്‍ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറവാണ്. ഇനി ലോക്ഡൗണിന് ശേഷം റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. ഇരു ചക്ര വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമായി പോകുമ്പോള്‍ ഈ കുഴികളില്‍ വീണാല്‍ സംഭവിക്കുന്നത് വലിയ അപകടമായിരിക്കും.

അമിത വേഗതയില്‍ വരുന്ന കാറുകള്‍ കുഴി കാരണം വെട്ടിച്ചുമാറ്റുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

കുഴിയടക്കാന്‍ എത്രയും പെട്ടന്ന് നടപടി  ഉണ്ടാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.


Keywords:  kasaragod, Lockdown, Bridge, Road,car-driver, water, Accident, Five pits within three hundred meters of the city; The lives of motorists are in the balance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia