city-gold-ad-for-blogger

സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം

കാസര്‍കോട്: (wwww.kasargodvartha.com 30.12.2014) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്റര്‍ ജീവനക്കാരനായ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ (22) ക്രൂരമായി കുത്തികൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷ് (26) അടക്കം അഞ്ച് പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

പ്രതികളെ സഹായിച്ച മൂന്ന് പേരുടെ അറസ്റ്റ് നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരെ കൂടാതെയാണ് പോലീസ് അഞ്ച് പേരെകൂടി വലയിലാക്കിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ജ്യോതിഷിനെ മലപ്പുറം ചമ്പ്രവട്ടം അയ്യപ്പ ക്ഷേത്രത്തിന് അടുത്തുവെച്ച് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കേസിന്റെ യഥാര്‍ത്ഥ ചിത്രം പോലീസിന് ലഭിച്ചത്. ജ്യോതിഷിന്റെ സഹോദരന്‍ വൈശാഖ് ആണ് സൈനുല്‍ ആബിദിന്റെ ഫോട്ടോ വാട്‌സ് ആപ്പ് വഴി കൊലയാളി സംഘത്തിന് അയച്ചുകൊടുത്തത്.

തിരുവനന്തപുരത്ത് സിവില്‍ എഞ്ചിനിയറായ വൈശാഖ് കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ്‌യുടെ മൊബൈലിലേക്കാണ് സൈനുല്‍ ആബിദിന്റെ ഫോട്ടോ വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തത്. കൊലയില്‍ നേരിട്ട് പങ്കാളികളായ ഏഴ് പേര്‍ അടക്കം 15 ഓളം പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കസ്റ്റഡിയിലെടുത്ത ജ്യോതിഷ് തുടക്കത്തില്‍ പോലീസിനോട് സഹകരിക്കാതിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.

ഒരു വര്‍ഷം മുമ്പ് ജ്യോതിഷിനെ ചെങ്കള നാലാംമൈല്‍ പാണാര്‍കുള്ളത്ത് വെച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് സൈനുല്‍ ആബിദിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഒരു വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് കൊലപാതകം പ്രതികള്‍ ആസൂത്രണം ചെയ്തത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ആബിദിന്റെ ഫോട്ടോ കിട്ടുമോ എന്ന് അന്വേഷിച്ചപ്പോഴാണ് ഇന്റര്‍നെറ്റില്‍ നിന്നും ജ്യോതിഷ് വധ ശ്രമക്കേസില്‍ നേരത്തെ അറസ്റ്റുചെയ്ത ഫോട്ടോ വൈശാഖ സെര്‍ച്ച് ചെയ്ത് പ്രതികള്‍ക്ക് വാട്‌സ് ആപ്പ് വഴി അയച്ചു നല്‍കിയത്. കൊലയ്ക്കുശേഷം പ്രതികളെല്ലാം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്താണ് സ്ഥലം വിട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തമിഴ് നാട്ടിലും കര്‍ണാടകയിലും പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. 
കേസില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടായിട്ടില്ലെങ്കിലും തീവ്ര ചിന്താഗതിക്കാരായ യുവാക്കളാണ് കൊലയ്ക്കുവേണ്ടി ആസൂത്രണം നടത്തി കൃത്യം നടപ്പിലാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊലപാതകം, വധശ്രമം, ഗുണ്ടാ അക്രമം തുടങ്ങി അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഖ്യപ്രതി ജ്യോതിഷ് എന്ന് പോലീസ് പറഞ്ഞു.

നേരത്തെ ഗുണ്ടാ ആക്ട് പ്രകാരം ആറ് മാസത്തോളം ജ്യോതിഷ് കരുതല്‍ തടങ്കലിലായിരുന്നു. കൊലയ്ക്കുള്ള ഗൂഡാലോചന നടത്തിയ ശേഷം തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ജ്യോതിഷ് ഡിസംബര്‍ 15ന് കാല്‍നടയായി ശബരിമലയിലേക്ക് പുറപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടില്‍ എല്ലാവരോടും യാത്രപറഞ്ഞശേഷമാണ് ജ്യോതിഷ് കാല്‍നടയാത്ര പുറപ്പെട്ടത്. കൊലപാതകം നടന്ന ഉടനെ ജ്യോതിഷിനെ പോലീസ് അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ജ്യോതിഷിന് ഈ കൊലയുമായി ബന്ധമില്ലെന്നും ജ്യോതിഷ് ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ടിരിക്കുകയാണെന്നുമാണ്.

മൊബൈല്‍ ഫോണ്‍ പോലും ജ്യോതിഷ് കയ്യില്‍ കരുതിയിരുന്നില്ല. കൂടെയുള്ള അയ്യപ്പ ഭക്തന്മാരില്‍നിന്നുമാണ് കൊലപാതക വിവരം അറിഞ്ഞതെന്നാണ് ജ്യോതിഷ് ചോദ്യംചെയ്യലില്‍ പോലീസിനോട് ആദ്യം വെളിപ്പെടുത്തിയത്. കൂട്ടുപ്രതികളുടെ മൊഴികള്‍ വ്യക്തമാക്കിയതോടെയാണ് ജ്യോതിഷ് പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞതെന്നാണ് വിവരം.

കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരന്‍, എസ്.ഐ. എം. രാജേഷ്, എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും സക്വാഡ് അംഗങ്ങള്‍, സൈബര്‍സെല്‍ യൂണിറ്റ് എന്നിവരാണ് കേസ് അന്വേഷണത്തില്‍ പങ്കാളികളായിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം

Related News:
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍


കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു



Keywords : Arrest, Custody, Murder Case, Kasaragod, Murder, Case, Accuse, Arrest, Police, Investigation, Anagoor, Custody, Abid Murder Case, JP Colony.


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia