city-gold-ad-for-blogger

എസ്.ബി.ടിയുടെയും കൃഷി വകുപ്പിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 5ലക്ഷം തട്ടി

എസ്.ബി.ടിയുടെയും കൃഷി വകുപ്പിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 5ലക്ഷം തട്ടി
കാസര്‍കോട്: കാസര്‍കോട് എസ്.ബി.ടി ബാങ്കിന്റെ അഗ്രികള്‍ച്ചറര്‍ അസിറ്റന്റ് ഡയരക്ടറുടെയും കൃഷി വകുപ്പ് മഞ്ചേശ്വരം അസി. ഡയരക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എസ്.ബി.ടി അസി.ജനറല്‍ മാനേജറുടെപരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2008 ഒക്ടോബര്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ചെക്ക് ലീഫുകളില്‍ വ്യാജ ഒപ്പിട്ട് അഞ്ചുലക്ഷം രൂപ പിന്‍വലിച്ചുവെന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം നടത്തിവരുന്നുണ്ട്. മഞ്ചേശ്വരം കൃഷി വകുപ്പ് ഓഫീസിലെ ക്ലാര്‍ക്കിനെയും പ്യൂണിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടോയെന്നും സംശയമുണ്ട്. സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടയിലാണ് എസ്.ബി.ടി ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, SBT Bank, Faked, Five lakh 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia