തമീമിനെതിരെ അഞ്ച് പേര് കൂടി പരാതിയുമായി രംഗത്തുവന്നു
Jul 31, 2012, 13:59 IST
കാസര്‍കോട്: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റിലായ അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ തമീമിനെതിരെ അഞ്ച്പേര്‍ കൂടി പരാതിയുമായി രംഗത്തുവന്നു.
കണ്ണൂര്‍, കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് നിക്ഷേപതട്ടിപ്പിലൂടെ 50 ലക്ഷം രൂപ കൈക്കലാക്കിയെന്നാരോപിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
പരാതിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും തമീമിനെതിരെ കേസെടുക്കുമെന്നും ടൗണ്‍ പോലീസ് അറിയിച്ചു. തമീമിന്റെ ഭാര്യ നിഷാന മാതാപിതാക്കളായ ഹമീദ്, നസിയ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തമീമിനെതിരെ കൂടുതല്‍ പേര് പരാതിയുമായി പോലീസിലെത്തികൊണ്ടിരിക്കുകയാണ്.

Keywords: Kasaragod, Fraud, Complaint, Tamim
Five come forward with complaints against Tamim