city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി വനിതകള്‍ക്കും 'ഫിറ്റാകാം'; മഞ്ചേശ്വരത്ത് വനിതാ ജിംനേഷ്യം തുറന്നു, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യം

മഞ്ചേശ്വരം:  (www.kasargodvartha.com 08.03.2020) സ്ത്രീ സമത്വം വിളിച്ചോതി ഒരു വനിതാദിനം കൂടി വന്നെത്തുമ്പോള്‍ മനസും ശരീരവും ദൃഢപ്പെടുത്തി സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് മഞ്ചേശ്വരം ബ്ലോക്കിലെ വനിതകള്‍. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നൂതന സംരഭമായ  വനിതാ ഹെല്‍ത്ത് ക്ലബ്ബ് - ജിംനേഷ്യം മംഗല്‍പ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍  ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.
ഇനി വനിതകള്‍ക്കും 'ഫിറ്റാകാം'; മഞ്ചേശ്വരത്ത് വനിതാ ജിംനേഷ്യം തുറന്നു, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യം
ആരോഗ്യമുള്ള ശരീരവും മനസ്സും വാര്‍ത്തെടുക്കുന്നതിനും ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും രക്ഷനേടാനും വനിതാ ഹെല്‍ത്ത് ക്ലബ്ബ് മുതല്‍ക്കൂട്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം. അഷ്റഫ് പറഞ്ഞു. 15 ലക്ഷം രൂപ ചിലവിലാണ് വനിതാ ഹെല്‍ത്ത് ക്ലബ്ബ് മംഗല്‍പാടില്‍ ഒരുങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി ജിംനേഷ്യം തുറക്കുന്നത്.

ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ രാവിലെയും വൈകുന്നേരവുമായാണ് വനിതാ ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ 12 വരെയും വൈകീട്ട് രണ്ട് മുതല്‍ ആറുവരെയുമാണ് സമയം. ഒരു മാസം 250 രൂപയാണ് ഫീസ്. വനിതാ ഹെല്‍ത്ത് ക്ലബ്ബ് ഏസിയാക്കാനുള്ള സ്രമവും നടക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മമതാ ദിവാകര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, ബി അബ്ദുല്‍ മജീദ്,  മംഗല്‍പാടി വൈസ് പ്രസിഡണ്ട് ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിസ്ബാന, ഹസീന കെ, പ്രസാദ് റായ്, സദാശിവ, സൈറ ബാനു, ബി എം ആശാലത, സവിതാ ബാളികെ, ജോയിന്റ് ബി ഡി ഒ നൂതന കുമാരി, പൊതു പ്രവര്‍ത്തകരായ ബി ഇ മുസ്തഫ, റസാഖ് ബപ്പയ്ത്തൊട്ടി, ആരിഫ ഉപ്പള എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അസീസ് മരിക്കെ, സുന്ദര ആരിക്കാടി, സെഡ് എ കയ്യാര്‍, ഉമേഷ് ഷെട്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വനിതാ ശിശു വികസന ഓഫീസര്‍  സുധാമണി നന്ദി പറഞ്ഞു.


Keywords:  Manjeshwaram, Kerala, news, Women's-day, Rajmohan Unnithan, inauguration, kasaragod,  health, Club, president, Fitness center for women opened in Manjeshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia