Tragedy | 30 തൊഴിലാളികൾ സഞ്ചരിച്ച മീൻപിടുത്ത ബോട് കടലിൽ മുങ്ങി; ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
● മാവിലാ കടപ്പുറത്താണ് അപകടം
● ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം
● ബോട് പൂർണമായും മുങ്ങി
വലിയപറമ്പ്: (KasargodVartha) മാവിലാ കടപ്പുറത്ത് 30 തൊഴിലാളികൾ സഞ്ചരിച്ച മീൻപിടുത്ത ബോട് കടലിൽ മുങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടമുണ്ടായത്. കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചതായും മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും വലിയപറമ്പ് പഞ്ചായത് വൈസ് പ്രസിഡന്റ് ശ്യാമള കാസർകോട് വാർത്തയോട് പറഞ്ഞു. കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഒഡീഷ സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശരീഫ് മടക്കരയുടെ ഉടമസ്ഥയിലുള്ള ലെയലൻഡ് കംപനിയുടെ വലിയ ബോടാണ് കരയിൽ നിന്ന് കാണാവുന്ന ദൂരത്ത് മറിഞ്ഞത്. ബോട് അപ്പാടെ കടലിൽ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന റെസ്ക്യൂ അംഗം കാസർകോട് വാർത്തയോട് പറഞ്ഞു.
കുറച്ച് പേർ നീന്തിരക്ഷപ്പെട്ടതായാണ് വിവരം. ബോട് മുങ്ങിയ സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചനകൾ.
#KasaragodAccident #FishingBoat #RescueOperation #KeralaNews #PrayForFishermen