മത്സ്യതൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Apr 15, 2012, 13:29 IST
കാസര്‍കോട്: മത്സ്യതൊഴിലാളിയെ വീട്ടനകത്തുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കീഴൂരിലായിരുന്നു സംഭവം. തലയ്ക്ക വെട്ടേറ്റ നിലയില്‍ കസബ കടപ്പുറത്തെ മത്യതൊഴിലാളി കീഴൂരിലെ അമ്പുവിന്റെ മകന്‍ ദാസനെ(42) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക ഭക്ഷണം കഴിച്ചതിന് ശേഷം ദാസന്‍ വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടയിലാണ് മോഹനന്‍ എന്നയാള്‍ വീട്ടിനകത്ത് കയറി വാള്‍കൊണ്ട് വെട്ടുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നു പറയുന്നു.
Keywords: fishermen, Attack, Kizhur, Kasaragod