Missing | കടലിൽ വലവീശി മീൻപിടിക്കുന്നതിനിടെ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു
Dec 4, 2024, 20:36 IST
Representational Image Generated by Meta AI
● സംഭവം കാവുഗോളി കടപ്പുറത്ത്
● വിനോദ് എന്നയാളെയാണ് കാണാതായത്
● നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തുന്നു
കാസർകോട്: (KasargodVartha) മീൻപിടിക്കുന്നതിനിടെ മീൻ തൊഴിലാളിയെ തിരയിൽപ്പെട്ട് കാണാതായി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകൻ വിനോദിനെ (38) യാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കാവുഗോളി കടപ്പുറത്ത് കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി തിരയിൽപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മീൻ തൊഴിലാളികളും പ്രദേശവാസികളും ഊർജിതമായി തിരച്ചിൽ നടത്തിവരികയാണ്. ഇതുവരെ വിനോദിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
#Kasaragod #fishermanmissing #searchandrescue #Kerala #tragedy #coastal