city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Action | അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; 2 ബോടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

Fisheries Department Imposes Fine on Illegal Fishing Boats
Photo: Arranged

● നിയമാനുസൃത രേഖകൾ ഇല്ലാതെയായിരുന്നു മീൻപിടുത്തം.
● തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തി.
● കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ചതായി കണ്ടെത്തൽ.

കാസർകോട്: (KasargodVartha) അനധികൃത മീൻപിടുത്തത്തിന് എതിരെ ഫിഷറീസ് വകുപ്പിൻ്റെ നടപടി തുടരുന്നു. പിടിയിലായ രണ്ട് കർണാടക ബോടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോടുകൾ പിടികൂടിയത്. 

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി വി പ്രീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തോട് ചേർന്ന്  രാത്രികാല ട്രോളിംഗ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ദുർഗാഞ്ജനേയ, സമുദ്ര തനയ എന്നീ കർണാടക ബോടുകൾ പിടികൂടി പിഴ ഈടാക്കിയത്.

മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ, റെസ്ക്യൂ ഗാർഡുമാരായ  മനു, അക്ബർ അലി, ബിനീഷ് , സ്രാങ്ക് ഷൈജു, വിനോദ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ സുമേഷ്, മഹേഷ്, സുഭാഷ്  എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. 

നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്നു വരികയാണെന്നും, നിയമം നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച ഉണ്ടാവുകയില്ലെന്നും കാസർകോട് ഫിഷറീസ് ഡെപ്യൂടി  ഡയറക്ടർ കെ എ ലബീബ് അറിയിച്ചു.

#KeralaFisheries #illegalfishing #KarnatakaBoats #fine #marineenforcement

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia