ഏപ്രില്‍ 28ന് മത്സ്യബന്ദ്; തൊഴിലാളികള്‍ മനുഷ്യസാഗരമൊരുക്കും
Apr 23, 2012, 12:59 IST
കടലില്‍ അടുത്തിടെ കൊല്ലത്ത് രണ്ട് മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിക്കുകയും, കപ്പലിടിച്ച് ആലപ്പുഴയില്‍ അഞ്ച് മത്സ്യതൊഴിലാളികള്‍ മരിച്ചക്കുകയും ചെയ്ത സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളുടെ ജീവനു സംരക്ഷണം ആവശ്യപ്പെട്ടാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യസാഗരം തീര്‍ക്കുന്നത്.
ഒരുദിവസം തന്നെ 1500 കപ്പലുകളാണ് കേരളത്തിന്റെ കടലിലൂടെ കടന്നുപോകുന്നത്. മത്സ്യതൊഴിലാളികളുടെ ജീവനം സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ടുകൊണ്ട് 28 വൈകുന്നേരം നാലു മണിക്കാണ് മത്സ്യതൊഴിലാളികള്‍ കേരളമൊട്ടക്കും തീരപ്രദേശത്ത് മനുഷ്യസാഗരം തീര്‍ക്കുന്നത്. 222 തീരദേശ മത്സ്യഗ്രാമങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍, സാമൂഹിക, സാംസ്‌കാരിക ബഹുജന മേഖലകളിലെ പ്രമുഖകരും, മതമേലധ്യക്ഷന്‍മാരും, ക്ഷേത്രസ്ഥാനികരും കണ്ണികളാകും. മത്സ്യബന്ദിന്റെ ഭാഗമായി കടലില്‍ മത്സ്യബന്ധനം ഉപേക്ഷിക്കുകയും മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിട്ട് സമരവുമായി സഹകരിക്കുകയും ചെയ്യും. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കോയിപ്പാടി, കാസര്‍കോട് കടപ്പുറം, കോട്ടിക്കുളം, ബേക്കല്‍, അജാനൂര്‍, മീനാപീസ്, തൈക്കടപ്പുറം, മടക്കര, വലിയപറമ്പ് എന്നിവിടങ്ങളിലാണ് സാഗരം തീര്‍ക്കുന്നത്. കൈകള്‍ കോര്‍ത്ത് ചങ്ങലയുണ്ടാക്കി പ്രതിജ്ഞ ചൊല്ലുകയും ഇതിനു ശേഷം പൊതുയോഗം നടത്തുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കാറ്റാടി കുമാരന്‍(സി.ഐ.ടി.യു), ആര്‍. ഗംഗാധരന്‍, വി.ആര്‍ വിദ്യാസാഗര്‍, ജി. നാരായണന്‍(ഐ.എന്‍.ടി.യു.സി), സുനിത പ്രശാന്ത്, ചന്ദ്രന്‍(ബി.എം.എസ്), കെ. എം. സി ഇബ്രാഹീം(എസ്.ടി.യു), രവീന്ദ്രന്‍ (ധീവരസഭ) എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Press meet, Fisher-workers, Strike