ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
Jul 11, 2015, 14:41 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2015) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ചൗക്കി കാവുഗോളി കടപ്പുറത്തെ കെ.ടി. സതീഷ് (40) ആണ് മരിച്ചത്. പരേതനായ തിമ്മപ്പ- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
പനിയെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് സതീഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ചെക്ക് അപ്പ് നടത്തുകയും ഡെങ്കിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: മോഹിനി, വിമല. സതീഷന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഏക മകന്റെ മരണത്തോടെ കാര്‍ത്ത്യായനിയും രോഗ ബാധിതയായ വിമലയും ദുരിതത്തിലായിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Death, Obituary, Fever, Fisher men dies after Dengue fever.
Advertisement: