അജ്ഞാത വാഹനമിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
Nov 1, 2015, 20:25 IST
നീലേശ്വരം: (www.kasargodvartha.com 01/11/2015) മത്സ്യബന്ധന ആവശ്യത്തിനു കോഴിക്കോട് ചോമ്പാലയിലേക്ക് പോയ മത്സ്യ തൊഴിലാളി യാത്രക്കിടെ വാഹനമിടിച്ച് മരിച്ചു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ല. കാസര്‍കോട് കടപ്പുറം സ്വദേശി തൈക്കടപ്പുറം ഫിഷറീസ് കോളനിയിലെ കെ. ജനാര്‍ദ്ദനന്‍ (56) ആണ് മരിച്ചത്.
ചോമ്പാല പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: കെ.പി ശാന്ത. മക്കള്‍: സനോജ്, സജേഷ്. സഹോദരങ്ങള്‍: ഭാനു, കാര്‍ത്യായനി, മാലതി.
Keywords : Nileshwaram, Accident, Death, Kozhikode, Fish, Injured, K Janardhanan, Fisher man dies in accident.