city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യബന്ധന ബോട്ടുകളുടെ സംയുക്ത പരിശോധന ജൂണ്‍ 17ന്

മത്സ്യബന്ധന ബോട്ടുകളുടെ സംയുക്ത പരിശോധന ജൂണ്‍ 17ന്
കാസര്‍കോട്: ജില്ലയിലെ മത്സ്യബന്ധന വാഹനങ്ങള്‍ക്ക് മണ്ണെണ്ണ പര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് യാനങ്ങളുടെ സംയുക്ത പരിശോധന ജൂണ്‍ 17ന് എട്ട് കേന്ദ്രങ്ങളിലായി നടത്തും. കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് കസബ, ബംഗ്ര മഞ്ചേശ്വരം, ആരിക്കാടി, കീഴൂര്‍, ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, പടന്ന, തൈക്കടപ്പുറം എന്നീ കടപ്പുറങ്ങളിലാണ് സംയുക്ത പരിശോധന നടത്തുനനത്. മത്സ്യഫെഡ്, ക്ഷേമനിധി ബോര്‍ഡ്, സിവില്‍ സപ്ലൈസ്, ഫിഷറീസ് എന്നീ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുന്നത്.

പര്‍മിറ്റ് ഉടമകള്‍ ജൂണ്‍ 17ന് രാവിലെ 8 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ വള്ളവും എഞ്ചിനും മറ്റു രേഖകളുമായി പരിശോധനയ്ക്ക് ഹാജരാകണം. പരിശോധനയ്ക്ക് ഹാജരാകാത്ത എഞ്ചിന്‍ യാനങ്ങള്‍ക്ക് ഒരു കാരണവശാലും പര്‍മിറ്റ് നല്‍കുന്നതില്ല. സംയുക്ത പരിശോധനയ്ക്കായുള്ള അപേക്ഷ ഫോറങ്ങള്‍ മത്സ്യ ഫെഡ് ഓഫീസില്‍ നിന്നും കൈപ്പറ്റണം. ഔട്ട് ബോര്‍ഡ് എഞ്ചിന്‍, ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, യാനത്തിന്റെ ആര്‍.സി എന്നിവ ഹാരാക്കണം. പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ അന്ന് രാവിലെ നിശ്ചിത സമയത്തിന് മുമ്പ് തന്നെ ജോലിയില്‍ ഹാജരാകണമെന്നും, പരിശോധന കുറ്റമറ്റതായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രവര്‍ത്തനക്ഷമമായ എഞ്ചിനുകള്‍ക്ക് മാത്രമേ പര്‍മിറ്റ് പുതുക്കി നല്‍കുകയുള്ളൂ. പരിശോധനയ്ക്ക് ഹാജരാക്കുന്ന എഞ്ചിനുകള്‍ വൈകുന്നേരം അഞ്ച് മണിവരെ പരിശോധന കേന്ദ്രത്തില്‍ തന്നെ നിര്‍ത്തണം. ജില്ലയില്‍ നിലവില്‍ 1200 ല്‍ അധികം ബോട്ടുകള്‍ക്കാണ് മണ്ണെണ്ണ പര്‍മിറ്റുള്ളത്. പുതുതായി 800 ബോട്ടുകള്‍ ജില്ലയിലുണ്ടെന്നാണ് കണക്കാക്കുന്നത്.

മണ്ണെണ്ണ പര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എം.മുഹമ്മദ്, ഫിഷറീസ് ക്ഷേമ സഹകരണ സംഘം ഭാരവാഹികളായ ടി.പി. മനോഹരന്‍, വി.വി.ബലദേവന്‍, കെ.ഗോപാലന്‍, ഇ.കെ.ഭാസ്‌കരന്‍, കെ.സുന്ദരന്‍, പി.സ്വാമിക്കുട്ടി, രാജന്‍, എ.എസ്.ഷാഫി, എ.എ. ചന്ദ്രശേഖരന്‍, മത്സ്യത്തൊഴിലാളി നേതാക്കളായ ആര്‍.ഗംഗാധരന്‍, കെ.വി.ഗംഗാധരന്‍, കെ.എം.സി ഇബ്രാഹിം, കെ.മനോഹരന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ, കെ.സാവിത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Fisher Boats, Checking, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia