city-gold-ad-for-blogger

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് സംസ്ഥാന സമരവാഹന ജാഥ 18ന്

കാസര്‍കോട്: (www.kasargodvartha.com 14/04/2015) ഡോ. മീനാ കുമാരി, സെയ്താറാവു റിപോര്‍ട്ടുകള്‍ തള്ളണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്‍സി സംസ്ഥാന സമരവാഹന ജാഥ 18ന് ഉപ്പളയില്‍ നിന്ന് ആരംഭിക്കും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

സംസ്ഥാന പ്രസിഡണ്ട് കെ.പി.എം. കെ കുഞ്ഞി നയിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 19ന് തൃക്കരിപ്പൂരില്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ണൂരിലേക്കു കടക്കുന്ന ജാഥ വിവിധ ജില്ലകളിലെ സ്വീകരണത്തിനു ശേഷം 28ന് തിരുവനന്തപുരത്തു സമാപിക്കും. 29ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ഹമീദ്, സി.എച്ച് മൊയ്തീന്‍കുഞ്ഞി, കെ.കെ റിയാസ്, അബ്ദുല്‍ മജീദ്, ഇബ്രാഹിം, യു.വി കുഞ്ഞികൃഷ്ണ, കെ.എച്ച് ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് സംസ്ഥാന സമരവാഹന ജാഥ 18ന്

Keywords:  Kasaragod, Kerala, Minister, Inauguration, Press meet, Kerala Fish Merchants. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia