പ്രതീകാത്മക മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ച് പ്രതിഷേധിക്കും: എന്‍.വൈ.എല്‍
Mar 9, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന്റെ പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതീകാത്മക മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ച് പ്രതിഷേധിക്കുമെന്ന് എന്‍.വൈ.എല്‍. 11 ന് രാവിലെ 10 മണിക്ക് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യും.
ആറു മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കുമെന്ന് പറഞ്ഞാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ രണ്ടര കോടി രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റിന്റെ പണി തുടങ്ങിയത്. അധികൃതരുടെ അനാസ്ഥ കാരണം മിനുക്കു പണികളും, മറ്റു സാങ്കേതിക തടസങ്ങളും മൂലം ഒരു വര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തീകരിച്ച് കൊടുക്കുവാന്‍ സാധിച്ചിട്ടില്ല.
മാത്രമല്ല താല്‍കാലിക മത്സ്യ വിപണനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനോ മത്സ്യ തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യ നിര്‍വഹണത്തിനുള്ള സൗകര്യങ്ങളോ, കുടിക്കുവാനും, മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ലഭ്യമാക്കുവാനോ സാധിച്ചിട്ടില്ല. ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് കൊണ്ട് മത്സ്യ മാര്‍ക്കറ്റും, പരിസര സ്ഥലങ്ങളും വൃത്തിഹീനവും മാരക രോഗങ്ങളുടെ താവളവുമായി മാറിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

Keywords : Kasaragod, Kerala, NYL, Fish-market, Protest.