കളനാട് മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
Nov 1, 2016, 11:05 IST
കളനാട്: (www.kasargodvartha.com 01/11/2016) കളനാട് ടൗണില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്.
കെ എ 51 സി 8971 നമ്പര്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡരികിലെ ഇഷ്ടിക വില്‍പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയശേഷമാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളത്ത്‌നിന്നും മംഗളൂരുവിലേക്ക് മത്സ്യംകയറ്റിപോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
Keywords: Kalanad, Kasaragod, Kerala, Fish Lorry, Accident, Fish lorry accident in Kalanad, Fish lorry overtern in Kalanad