കെ എസ് ടി പി കുഴിച്ച കുഴിയില്‍ മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം
Sep 7, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2016) കെ എസ് ടി പി കുഴിച്ച കുഴിയില്‍ മീന്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചിയില്‍ നിന്ന് മീന്‍കയറ്റി കാസര്‍കോട് മാര്‍ക്കറ്റിലേക്ക് വരികയായിരുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ചളിയംകോട് പാലത്തിന് സമീപം അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ പഴയങ്ങാടിയിലെ ഷരീഫി(25)നാണ് പരിക്കേറ്റത്.
കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കരാര്‍ കമ്പനി കുഴിച്ചു കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
Keywords : Fish Lorry, Accident, Driver, Injured, Hospital, Kasaragod.