city-gold-ad-for-blogger

മീന്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുമ്പള: (www.kasargodvartha.com 15.10.2017) കുമ്പള ആരിക്കാടിക്ക് സമീപം മീന്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് മീന്‍ ലോറി ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മീന്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി ബിജു എരമല്ലൂര്‍ (47) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആലപ്പുഴ മുഹമ്മയിലെ ബാബു (38) വിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ബാബുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീന്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സന്തോഷ്, സന്തില്‍ എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള പാലത്തിന് വടക്കുമാറിയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ മീന്‍ ഇറക്കി ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ലോറിയും എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ലോറികളിലൊന്ന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. അപകടമുണ്ടായതോടെ ദേശീയപാത വഴിയുള്ള ഗതാഗതവും ഭാഗികമായി സ്തംഭിച്ചിരുന്നു. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും മറ്റുമെത്തിയാണ് ഗതാഗതതടസം പരിഹരിച്ചത്.

Keywords:  Kasaragod, Kerala, news, Kumbala, Injured, hospital, Fish Lorry, Accidental-Death, Driver, Fish lorry hits Container; fish lorry driver dies

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia