മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു; കെ എസ് ടി പി റോഡില്‍ ഗതാഗതം തടസപ്പെട്ടു
Aug 26, 2018, 10:20 IST
പള്ളിക്കര: (www.kasargodvartha.com 26.08.2018) മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കെ എസ് ടി പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. പള്ളിക്കര മേല്‍പാലത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മീന്‍ നിറച്ച ലോറിയാണ് അപകടത്തില്‍പെട്ടത്.
പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി മറിയുകയായിരുന്നു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Pallikara, Accident, Fish Lorry, Fish lorry accident in Pallikkara
< !- START disable copy paste -->