ചൗക്കി ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞു
Oct 17, 2016, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 17/10/2016) ചൗക്കി ദേശീയപാതയില്‍ മീന്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവര്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് അപകടം. കാസര്‍കോട് നിന്നും മംഗളുരൂവിലേക്ക് പോവുകയായിരുന്ന കെ എ 20 ഡി 3495 നമ്പര്‍ മീന്‍ലോറിയാണ് മറിഞ്ഞത്.
നിസാരമായി പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സനല്‍കി വിട്ടയച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കോട് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതതടസം ഒഴിവാക്കിയത്.
നിസാരമായി പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സനല്‍കി വിട്ടയച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കോട് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതതടസം ഒഴിവാക്കിയത്.