സംസ്ഥാന പാതയില്‍ മീന്‍ ലോറികള്‍ മലിന ജലം ഒഴുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
Oct 20, 2016, 17:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 20/10/2016) കെ എസ് ടി പി സംസ്ഥാന പാതയില്‍ രാത്രി കാലങ്ങളില്‍ മീന്‍ ലോറികള്‍ മലിന ജലം ഒഴുക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നു. ദുര്‍ഗന്ധം കാരണം രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും മൂക്കു പൊത്തി പോകേണ്ട അവസ്ഥയാണ്.
നേരത്തെ ദേശീയ പാത വഴിയാണ് മീന്‍ ലോറികള്‍ കൂടുതലായും കടന്നുപോയിരുന്നത്. ചന്ദ്രഗിരി സംസ്ഥാന പാത കെ എസ് ടി പി നവീകരിച്ചതോടെയാണ് മീന്‍ ലോറികള്‍ ഇതുവഴി പോകാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ റോഡില്‍ മലിന ജലം ഒഴുക്കി വിടുന്നത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തില്‍ പെടുത്തുന്നുണ്ട്. റോഡ് നശിക്കാനും ഇത് വഴിവെക്കും.
മലിന ജലം ഒഴുക്കി വിടുന്ന ലോറികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മേല്‍പറമ്പിലെ നാട്ടുകാര്‍ ഒപ്പ് ശേഖരിച്ച് ബേക്കല്‍ എസ് ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. ബി കെ മുഹമ്മദ് ഷാ, ബഷീര്‍ കടവത്ത്, ഹനീഫ് കെഡില്‍, റാഫി, ആശിഫ്, ഹംസ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
Keywords : Melparamba, Road, Natives, Protest, Fish Lorry, Kasaragod, KSTP.