മത്സ്യഫെഡ് യോഗം നടന്നു
Jun 20, 2012, 12:15 IST
![]() |
മത്സ്യ ബന്ധനത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഭരണസമിതിയംഗം ഉമ്മര്‍ ഓട്ടുമ്മല്‍ വിതരണം ചെയ്യുന്നു. |
കാസര്‍കോട്: മത്സ്യഫെഡ് സംഘങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന സംഘം പ്രസിഡണ്ടുമാരുടെയും ജീവനക്കാരുടെയും യോഗം മത്സ്യഫെഡ് ഭരണസമിതി അംഗം ഉമ്മര്‍ ഓട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍.രാമന്‍ അദ്ധ്യക്ഷനായി. കെ.വനജ, സന്ധ്യാകൃഷ്ണന്‍, കെ.എച്ച്.ഷെറീഫ്, പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
2010-11 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച കെ.അശ്വതി, എ.വി.ആതിര എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. മത്സ്യബന്ധനത്തിനിടയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടവരുടെ ആശ്രിതരായ ചന്ദ്രിക, കെ.തമ്പായി എന്നിവര്‍ക്ക് ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 1,00,000 രൂപയുടെ ധനസഹായം വിതരണം ചെയ്തു.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘത്തിനുള്ള അവാര്‍ഡ് അജാനൂര്‍ സംഘത്തിന് നല്‍കി. ഏറ്റവും കൂടുതല്‍ ലേലം നടത്തിയ സംഘത്തിനുള്ള അവാര്‍ഡ് അജാനൂര്‍, ഹോസ്ദുര്‍ഗ്ഗ് പള്ളിക്കര, കോട്ടിക്കുളം കസബ എന്നീ സംഘങ്ങള്‍ക്ക് ലഭിച്ചു. പി.കെ.ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.
Keywords: Fish fed, Meeting, Kasaragod