city-gold-ad-for-blogger

കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ കാസര്‍കോട്ടെ അഷിമ ആര്‍ ചന്ദ്രന് ഒന്നാം റാങ്ക്

നീലേശ്വരം: (www.kasargodvartha.com 25/09/2017) കേരള ആരോഗ്യ സര്‍വ്വകലാശാല 2012-2017 ബാച്ചില്‍ എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അഷിമ ആര്‍ ചന്ദ്രന്‍ ഒന്നാം റാങ്ക് നേടി. നരിമാളം ബി.പി രാമചന്ദ്രന്റെയും ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗീതയുടെയും മകളാണ്. 2330 ല്‍ 1901 മാര്‍ക്ക് അഷിമ കരസ്ഥമാക്കി.

സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ് കവിതാ രചനയില്‍ രണ്ടാം സ്ഥാനവും പ്രസംഗ മത്സരത്തില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ അഷിമ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ബംഗളൂരുവില്‍ എഞ്ചിനീയറായ അഭിലാഷ് സഹോദരനാണ്.

കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ കാസര്‍കോട്ടെ അഷിമ ആര്‍ ചന്ദ്രന് ഒന്നാം റാങ്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Neeleswaram, First rank, School teacher, Daughter, First Rank for Ashima R. Chandran

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia