city-gold-ad-for-blogger

പ്രഥമ കാസർകോട് എജു കോൺക്ലേവ് 2026 സെപ്റ്റംബർ 12 ന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കും; വിദ്യാർഥികൾക്ക് മുൻഗണന

First Kasaragod Edu Conclave to be held on September 12 at Bekal Beach Park; preference for students
KasargodVartha Photo

● ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക
● ഓരോ വിദ്യാർഥികൾക്കുമൊപ്പം ഒരു രക്ഷിതാവിനും കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും
● കാസർകോടിനൊരിടം, വിൻടച്ച് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി എന്നിവർ ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്
● മത്സരപരീക്ഷ, ആരോഗ്യം, കായികം, ടൂറിസം ഉൾപ്പെടെ ഏഴ് സെഷനുകളിലായി സംവാദം നടക്കും
● കോൺക്ലേവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 8129445899 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്

കാസർകോട്: (KasargodVartha) ജില്ലയിലെ വളർന്നുവരുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും സർഗാത്മക, കായിക, ബൗദ്ധിക കഴിവുകൾ വികസിപ്പിക്കുകയും, വിദ്യാഭ്യാസ അവസരങ്ങൾ കൂടുതൽ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഥമ കാസർകോട് എജു കോൺക്ലേവ് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച ബേക്കൽ ബീച്ച് പാർക്കിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിദ്യാർഥികൾക്ക് സുവർണാവസരം

ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 വിദ്യാർഥികൾക്കാണ് എജു കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ വിദ്യാർഥിയുടെ കൂടെ ഒരു രക്ഷിതാവിനും കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കും. മത്സരപരീക്ഷ, ആരോഗ്യം, കായികം, സിനിമ, ടൂറിസം, ഇന്നൊവേറ്റീവ് കാസർകോട്, ലീഡേഴ്സ് മീറ്റ് തുടങ്ങി ഏഴ് സെഷനുകളിലായി പ്രഗത്ഭരായ വ്യക്തികൾ വിദ്യാർഥികളുമായി സംവദിക്കും.

വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവെപ്പ്

കാസർകോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും, വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും പ്രധാന വെല്ലുവിളികളാണ്. അതോടൊപ്പം, ജില്ലയിലെ സാധ്യതകൾക്കനുസരിച്ച് ആവശ്യമായ മനുഷ്യവിഭവം ജില്ലയിൽ നിന്നുതന്നെ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിൽ ജില്ലയുടെ ചരിത്രത്തിലെ തന്നെ ഒരു മികച്ച ചുവടുവെപ്പായി കാസർകോട് എജു കോൺക്ലേവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലയുടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന സ്വയംപര്യാപ്ത സമൂഹത്തെ രൂപപ്പെടുത്തുന്നതിനും പൊതുസമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്നും എജു കോൺക്ലേവ് ചെയർമാൻ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക പറഞ്ഞു.

സംഘാടകരും സമയക്രമവും

കാസർകോടിനൊരിടം, വിൻടച്ച് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി എന്നിവർ ചേർന്നാണ് എജു കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കാസർകോട് എജു കോൺക്ലേവ് ചെയർമാൻ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക, ഓർഗനൈസിംഗ് സെക്രട്ടറി ജുബൈർ, സംഘാടക സമിതി പ്രതിനിധി ഗൗതം എൻ സി, ഡോ. നഫീസത്ത് ഹലീന, ഫാത്വിമത്ത് ഷംന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന എജു കോൺക്ലേവ് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8129445899 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഈ വിദ്യാഭ്യാസ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: The first Kasaragod Edu Conclave will be held on Sept 12 at Bekal Beach Park.

#KasaragodNews #EduConclave #BekalBeach #KeralaEducation #KasaragodStudents #LocalNewsMalayalam #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia