city-gold-ad-for-blogger
Aster MIMS 10/10/2023

ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് സംരംഭകരുടെയടക്കം സജീവ പങ്കാളിത്തം; റസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റ് ഉടമകള്‍ക്ക് അനുമോദനവും പിന്തുണയും; ടൂറിസം വികസനം വേഗത്തിലാക്കണമെന്ന് ആവശ്യം

ബേക്കല്‍: (www.kasargodvartha.com 19.12.2018) ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് സംരംഭകരുടെയും ടൂറിസം വികസനത്തിന് പിന്തുണ നല്‍കുന്നവരുടെയും സജീവ പങ്കാളിത്തം. റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏഴ് യൂണിറ്റ് ഉടമകളെ ചടങ്ങില്‍ അനുമോദിച്ചു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ കാസര്‍കോട് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് അസുല അവസരമാണ് കൈവന്നതെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് സംരംഭകരുടെയടക്കം സജീവ പങ്കാളിത്തം; റസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റ് ഉടമകള്‍ക്ക് അനുമോദനവും പിന്തുണയും; ടൂറിസം വികസനം വേഗത്തിലാക്കണമെന്ന് ആവശ്യം

പ്രകൃതി സൗന്ദര്യം കനിഞ്ഞ് നല്‍കിയ കാസര്‍കോടിന് വലിയ വികസന സാധ്യതകളാണുള്ളത്. ഉത്തരവാദിത്വ ടൂറിസം പദ്ധതി കൂടി നടപ്പിലായതോടെ ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ പലരും മുന്നോട്ട് വരുന്നുണ്ട്.

സ്വപ്ന പദ്ധതിയായ ബേക്കലിന്റെ വികസനം സാധ്യമാക്കുന്നതില്‍ ബിആര്‍ഡിസിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ പലരും എണ്ണിപ്പറഞ്ഞു. സ്‌മൈല്‍ പദ്ധതി പോലും ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്നും കുറ്റപ്പെടുത്തലുണ്ടായി. നീലേശ്വരം കോട്ടപ്പുറത്ത് പ്രഖ്യാപിച്ച സീപ്ലെയിന്‍ പദ്ധതി തുടക്കത്തില്‍ തന്നെ മുടങ്ങിപ്പോയതിലും യോഗത്തില്‍ സംസാരിച്ചവര്‍ ആശങ്ക രേഖപ്പെടുത്തി.

വാരാനിരിക്കുന്ന തീരദേശ മലയോര പാതകളും നാലുവരി ദേശീയ പാതയും ജലപാതയും എയര്‍ സ്ട്രിപ്പും ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണൂര്‍ എയര്‍പോര്‍ട്ടും ജില്ലയില്‍ ഗതാഗത വിപ്ലവമുണ്ടാക്കുമെന്നും അത് മുന്‍കൂട്ടി കണ്ട് നല്ല വരുമാനമുണ്ടാക്കാവുന്ന ഹോം സ്‌റ്റേ, ഫാം സ്‌റ്റേ, ആയുര്‍വേദ സെന്റര്‍ തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങി തദ്ദേശീയര്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

23 വര്‍ഷം മുമ്പ് ആരംഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധയായ ബേക്കല്‍ ടൂറിസത്തിലെ സംരഭങ്ങളായ റിസോര്‍ട്ടുകളും, സാംസ്‌കാരിക നിലയവും മറ്റും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ക്കാറിനും പഞ്ചായത്തുകള്‍ക്കും വരുമാന നഷ്ടമുണ്ടാക്കുന്നതിലും, പ്രത്യക്ഷവും പരോക്ഷവുമായ ജനങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടുത്തുന്നതിലും സംഗമം പ്രതിഷേധം രേഖപ്പെടുത്തി.
ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് സംരംഭകരുടെയടക്കം സജീവ പങ്കാളിത്തം; റസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റ് ഉടമകള്‍ക്ക് അനുമോദനവും പിന്തുണയും; ടൂറിസം വികസനം വേഗത്തിലാക്കണമെന്ന് ആവശ്യം

ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷം വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നും ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സംരഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരെ സംഗമത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

സംഗമത്തില്‍ ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, സിപിഎം ഏരിയ സെക്രട്ടറി മണികണ്ഠന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ താഹിറ താജുദ്ദീന്‍, ആസൂറാബി റഷീദ്, കാസര്‍കോട് നഗരസഭാംഗം മുജീബ് തളങ്കര, പഞ്ചായത്തംഗങ്ങളായ മാധവ ബേക്കല്‍, ആയിഷ എം ജി, അയിഷ റസാഖ്, ഷാഫി മൗവ്വല്‍, അബ്ദുര്‍ റഹിമാന്‍ കളനാട്, ബിടിഎസ് പ്രവര്‍ത്തകരായ ഫാറൂഖ് ഖാസിമി, സൈഫുദ്ദീന്‍ കളനാട്, മുജീബ് മാങ്ങാട്, സുകുമാരന്‍ പൂച്ചക്കാട്, സിദ്ദീക്ക് പള്ളിപ്പുഴ, അബ്ദുര്‍ റഹ് മാന്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, രാജേഷ് മാങ്ങാട്, ബുര്‍ഹാന്‍, ബഷീര്‍ ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് സംരംഭകരുടെയടക്കം സജീവ പങ്കാളിത്തം; റസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റ് ഉടമകള്‍ക്ക് അനുമോദനവും പിന്തുണയും; ടൂറിസം വികസനം വേഗത്തിലാക്കണമെന്ന് ആവശ്യം

നൂറോളം അംഗങ്ങള്‍ സംബന്ധിച്ച സംഗമത്തില്‍ ടൂറിസം സംരഭകന്‍ ഷംസുവിന്റെ ബീച്ച് ക്യാംപ് ഫയര്‍, ഡിന്നര്‍ എന്നിവ അഗങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. വരും നാളുകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സംഗമം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bekal, Tourism, Kasaragod, News, First anniversary celebrated by Bekal tourism support group  

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL