ചെങ്കള നാലാംമൈലില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവായി
May 17, 2016, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2016) ചെങ്കള നാലാം മൈലില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.15 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാന്‍സ്‌ഫോര്‍മറില്‍ തീപ്പൊരി ചിതറുന്നതുകണ്ട് നാട്ടുകാര്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സെത്തിയപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ തീ പ്രദേശവാസികളെ ആകെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുമെന്ന പ്രചാരണം മൂലം പലരും ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റും മഴയും മൂലം കാസര്‍കോട്ടും പരിസരങ്ങളിലും വൈദ്യുതിബന്ധം പൊതുവെ താറുമാറായിരിക്കുകയാണ്. വൈദ്യുതിവിതരണം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തമുണ്ടായത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
Keywords: Chengala, Fire force, Kasaragod, Electricity, Transformer, Wind, 4th Mail.