കിണറ്റില്‍ വീണയാളെ രക്ഷിച്ചു
Dec 30, 2012, 20:25 IST
മുള്ളേരിയ: 50 അടി ആഴമുള്ള പഞ്ചായത്ത് കിണറില്‍ വീണ വൃദ്ധനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. അഡൂര്‍ ബദ്രടുക്കയിലെ നക്കര(60)നാണ് ശനിയാഴ്ച രാത്രി വീട്ടിനടുത്തുള്ള പഞ്ചായത്ത് കിണറില്‍ വീണത്.
നടപ്പാതയുടെ തകര്‍ന്നു കിടക്കുന്ന വേലിയിലൂടെ കിണറിലേക്ക് വീഴുകയായിരുന്നു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സെത്തി പുറത്തെടുക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
Keywords: Well, Down, Save, Fire force, Old man, Mulleria, Kasaragod, Kerala, Malayalam news