കിണറ്റില്‍ കുടുങ്ങിയ മൂന്നു പേരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
May 11, 2014, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 11.05.2014) കിണര്‍ ജോലിക്കിടെ കിണറ്റിനകത്ത് കുടുങ്ങിയ മൂന്ന് തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പെരുമ്പളയില്‍ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെരുമ്പള ധര്‍മ്മശാസ്താ ഭജന മന്ദിരത്തിന്റെ കിണര്‍ പണിക്കിടെ കിണറ്റില്‍ കുടുങ്ങിയവരേയാണ് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്.
പെരുമ്പള കരുവാക്കോട് മൂലയിലെ സുരേശന്‍ (37), കുഞ്ഞമ്പുനായര്‍ (62), ചന്ദ്രന്‍ (48) എന്നിവരെയാണ് രക്ഷിച്ചത്. ഇവരില്‍ സാരമായി പരിക്കേറ്റ സുരേശിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിണറിന്റെ വശങ്ങള്‍ കല്ല് കൊണ്ട് കെട്ടുകയായിരുന്നു തൊഴിലാളികള്‍. പണി പൂര്‍ത്തിയാക്കിയ ശേഷം കിണറിലേക്ക് വീണ ചെളി നീക്കാന്‍ സുരേശന്‍ ഇറങ്ങുകയായിരുന്നു. ഉടന്‍ കെട്ടിയ കല്ലും ചെളിയും ഇയാളുടെ ദേഹത്ത് വീണു. തലക്കും വാരിയെല്ലിനും പരിക്കേറ്റ സുരേശനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ കുടുങ്ങിയത്. ഫയര്‍മാന്‍ എം.ജി. നിശാന്ത്, സ്റ്റേഷന്‍ ഓഫീസര്‍ എ. രവീന്ദ്രന്‍, പി.വി അശോകന്‍, എം.ഷാജി മോന്‍, ഇ.പ്രസീദ്, അനില്‍ കുമാര്‍, പ്രസുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ രക്ഷിച്ചത്. നിശാന്താണ് 50 അടി ആഴമുള്ള കിണറ്റില്‍ ഇറങ്ങിയത്.
Also Read:
ഇടിമിന്നലേറ്റ് മക്കയിലെ ഭീമന്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു
Keywords: Kasaragod, Well, Fire force, Perumbala, Mangalore Hospital, Suresh, Stone, Employees, Head, Fireman, Station Officer, Leadership.
Advertisement:
പെരുമ്പള കരുവാക്കോട് മൂലയിലെ സുരേശന്‍ (37), കുഞ്ഞമ്പുനായര്‍ (62), ചന്ദ്രന്‍ (48) എന്നിവരെയാണ് രക്ഷിച്ചത്. ഇവരില്‍ സാരമായി പരിക്കേറ്റ സുരേശിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![]() |
File Photo |
ഇടിമിന്നലേറ്റ് മക്കയിലെ ഭീമന്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു
Keywords: Kasaragod, Well, Fire force, Perumbala, Mangalore Hospital, Suresh, Stone, Employees, Head, Fireman, Station Officer, Leadership.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067