രാത്രി വൈകിയും പുലർച്ചെയും പടക്കം പൊട്ടിക്കുന്നത് ബുദ്ധിമുട്ടാകുന്നു; രാത്രി 10 മുതൽ രാവിലെ 10 വരെ നിയന്ത്രണം വേണമെന്ന് ആവശ്യം
● പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കുടുംബാംഗങ്ങളുടെ ആവശ്യം.
● കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
● 24 മണിക്കൂറും പടക്കം പൊട്ടിക്കാൻ അനുവദിക്കില്ലെന്ന് കോടതി.
● വയോധികർക്കും രോഗികൾക്കും കുട്ടികൾക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ട്.
● സമയപരിധി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കുമ്പള: (KasargodVartha) ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളിയുടെയും ആഘോഷങ്ങളുടെയും പേരിൽ രാത്രി വൈകിയും പുലർച്ചെയും പടക്കം പൊട്ടിക്കുന്നത് ബുദ്ധിമുട്ടാകുന്നതായി പരാതി ഉയരുന്നുണ്ട്. വീടുകളിലെ കിടപ്പുരോഗികൾക്കും കുട്ടികൾക്കും ഉറക്കം നഷ്ടപ്പെടുന്നതായാണ് പരാതി. പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സുപ്രീം കോടതി നിലപാടും കുടുംബാംഗങ്ങളുടെ ആവശ്യവും
പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സമയത്തും പടക്കം പൊട്ടിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചതാണ്. പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന ഹരജി പരിഗണിക്കവേ കഴിഞ്ഞ ഒക്ടോബറിൽ (2026 ഒക്ടോബർ) സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതാണ് ഇത്.
പൂർണ നിരോധനത്തിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, 24 മണിക്കൂറും പടക്കം പൊട്ടിക്കാൻ അനുവദിക്കില്ലെന്നും ഇത് വയോധികർക്കും രോഗികൾക്കും കുട്ടികൾക്കും മറ്റ് ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ബന്ധപ്പെട്ടവർ സമയപരിധി നിശ്ചയിക്കണമെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ രാത്രി 10 മണി മുതൽ രാവിലെ 10 മണി വരെ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Families in Kumbala and nearby areas of Kasaragod have raised complaints over late-night and early-morning firecracker bursting during sports and celebrations, disrupting sleep for bedridden patients and children and calling for suo motu police action.
#KasargodVartha #KumbalaNews #KasaragodNews #NoisePollution #SupremeCourtOrder #FirecrackerCurb #KeralaPolice #CivicIssues #MalayalamNews #AparnaNews






