Tragedy | നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെട്ടിക്കെട്ട് അപകടം; 154 ലേറെ പേര്‍ക്ക് പരുക്ക്; 10 പേരുടെ നില ഗുരുതരം
● ക്ഷേത്ര കളിയാട്ടത്തിനിടെയാണ് വെടിപുരയ്ക്ക് തീപ്പിടിച്ചത്.
● ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി.
● പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് വിവരം.
നീലേശ്വരം: (KasargodVartha) ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 154 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 10 പേരുടെ ആരോഗ്യനില ഗുരുതരമാണ്. കൂടാതെ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. പരുക്കേറ്റവരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ 35 പേര്‍. ഇതില്‍ അതീവ ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഇവിടെനിന്നും കോഴിക്കോട് മിംസ് ആശുപത്രിലേക്ക് മാറ്റിയ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
പരുക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നില ഗുരുതരമായി തുടരുന്നവര്‍: ഷമില്‍, ശരത്ത്, വിഷ്ണു. കോഴിക്കോടേക്ക് മാറ്റിയ രോഗികള്‍: ഷിബിന്‍ രാജ്, ബിജു, രതീഷ്. മറ്റുള്ള രോഗികള്‍: അഭിജിത്, ശര്‍മ, രാകേഷ്, സന്തോഷ്, വിനീഷ്, ബിപിന്‍, വൈശാഖ്, മോഹനന്‍, അശ്വന്ത്, മിഥുന്‍, അദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുല്‍ ടി വി, ഭവിക, സൗപര്‍ണിക, പദ്മനാഭന്‍, അനിത.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കാഞ്ഞങ്ങാട്ടെ തന്നെ ഐ ഷാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17 പേരില്‍ മൂന്നുപേരുടേയും അരിമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടേയും നില ഗുരുതരവുമാണെന്നാണ് അധികൃതര്‍ പറയുന്നത്.
പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അഞ്ചുപേര്‍. കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയില്‍ 10 പേരെയും നീലേശ്വരം താലൂക് ആശുപത്രിയില്‍ 11 പേരെയും പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേര്‍ ചികിത്സയിലുണ്ട്. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി 5, കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന്, ചെറുവത്തൂര്‍ കെഎഎച് ആശുപത്രിയില്‍ 2, മംഗലാപുരം എ ജെ മെഡികല്‍ കോളജ് ആശുപത്രിയില്‍ 18 പേര്‍ ഉള്‍പെടെ ആകെ 97 വരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് വെടിപുരയ്ക്ക് തീപ്പിടിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടി ചിതറുകയുമായിരുന്നു.
ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിത് ഈ ഭാഗത്താണ്. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.
രാത്രി 11.30 മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ട് തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ വെടിപ്പുരയ്ക്ക് തീപ്പിടിച്ചു. അപകട വിവരമറിഞ്ഞ് രാത്രി തന്നെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമായി വരുന്നതേയുള്ളൂ.
അതേസമയം, സംഭവത്തില്‍ കേസെടുത്ത പൊലീസ് ക്ഷേത്ര കമിറ്റി പ്രസിഡന്റിനെയും സെക്രടറിയെയും കസ്റ്റഡിയിലെടുത്തു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
#KeralaAccident #TempleFire #Neeleswaram #SafetyFirst #KeralaNews