ഓട്ടംകഴിഞ്ഞ് നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു
Jul 25, 2012, 16:52 IST
കാസര്‍കോട്: ഓട്ടംകഴിഞ്ഞ് ജീവനക്കാര്‍ ബസ് നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബസിന് തീപിടിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്നും പുകയുയരുന്നതുകണ്ട് ജീവനക്കാരെത്തി തീയണയ്ക്കുകയായിരുന്നു. കാസര്‍കോട്-ചട്ടഞ്ചാല്‍ റൂട്ടിലോ ടുന്ന ചൈത്ര ബസിനാണ് തീപിടിച്ചത്.
എഞ്ചിന്റെ ചിലഭാഗങ്ങള്‍ക്കും ഏതാനും സീറ്റുകള്‍ക്കും തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Bus, Burnt, Chattanchal, Chaithra






