മൊബൈല്‍ ടവര്‍ കണ്‍ട്രോള്‍ റൂമിന് തീപിടിച്ചു
Apr 21, 2013, 16:25 IST
കാസര്‍കോട്: അടുക്കത്ത്ബയലില്‍ സ്വകാര്യ കെട്ടിടത്തിന് മുകളിലെ സ്വകാര്യ മൊബൈല്‍ ടവറിന്റെ കണ്‍ട്രോള്‍ റൂമിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.