city-gold-ad-for-blogger

സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സൂചന

ചെര്‍ക്കള: (www.kasargodvartha.com 02.07.2018) ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതോടെ ഷോപ്പിംഗ് കോംപ്ലക്‌സിലും സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായിരുന്നവരെല്ലാം പുറത്തേക്കോടി.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഒരു വര്‍ഷം മുമ്പാണ് ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. മുകള്‍ നിലയിലെ ഇടനാഴിയില്‍ വെച്ചിരുന്ന ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.

ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

WATCH VIDEO

സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സൂചന

Keywords: Kasaragod, Kerala, news, Cherkala, fire, Fire in Super market at Cherkala
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia