ഉപ്പള ടൌണില്‍ കടകള്‍ക്ക് തീപിടിച്ചു
Apr 10, 2012, 16:38 IST

ഉപ്പള: ഉപ്പള ബസ്സ്റാന്‍ഡിലെ മംഗല്‍പ്പാടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കടകള്‍ക്ക് തീപിടിച്ചു. അണ്ണുഷെട്ടിയുടെ കാന്റീനില്‍ നിന്ന് തീ തൊട്ടടുത്ത കടയിലേക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം തീയണയ്ച്ചു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്.
Keywords: Shop, fire, Uppala, Kasaragod