city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു; കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും കത്തിനശിച്ചു

ചെര്‍ക്കള: (www.kasargodvartha.com 28/02/2017) സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റ് സാധനങ്ങളും കത്തിനശിച്ചു. ചെര്‍ക്കള ഗവ. യു പി സ്‌കൂളിന്റെ പാചകപ്പുരയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്.

ഈ സമയം സ്‌കൂള്‍ വിട്ടിരുന്നില്ല. പാചകപ്പുരയിലെ തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുമ്പോഴേക്കും ചാക്കുകളില്‍ സൂക്ഷിച്ച അരിയും മറ്റും കത്തിനശിച്ചിരുന്നു. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായത്. ഭാഗ്യം കൊണ്ട് വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു; കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fire Force, Fire, Students, Rice, School, Teachers, Gas Cylinder, Cherkala, Fire Station, Fire in school kitchen shed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia